2013, മേയ് 13, തിങ്കളാഴ്‌ച
2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച
"Qatar, my dear Qatar"
QATAR – a pretty small, but superbly rich country with lots of wealth. Lots of people, known and unknown they are, turned swiftly very well-off, and as people would have it,
“Whoa…blessed is the money you earn inQatar! Nothing could be equivalent to it” There are some other versions also to it, which the Riyal often enough spreads really smells and airs of Attar sweetest Arabian fragrance!

Well, for Qatar, all its buckets are full with natural gas and are abundantly enriched with precious petroleum by-products, which are spent for country’s development in sectors such as education, sports/Games and for other fields which are paramount important for her growth. This is such a blessed place where, you would feel the gentle breeze from the holy place of Makkah beckons you, a few miles away.
The inevitable changes have swept the Qatar also; its historic Dafna is not there now. Bulldozed are scores of its old beautiful buildings. Many such typical monumental are not there now existing; replaced by towering sky scrapers, sophisticated well laid roads complete with most modern kind of traffic system, vast and wide shopping malls. The pinnacle is the Pearl Qatar - the jewel of all these hasty developments. Mighty international new airport buildings and many new stadiums fully equipped with all great world class facilities are also seen. However those memoirs on Cornish of Dafna still could chill out and becalm the expats turbulent mind. Scores of people, who love to sit on those concrete benches during sunset, were emotionally very much knit with the Dafna..
Let us speak to Qatar: How well you are, my Qatar! All we who embarrassed you my love are also content with and forever. All those old memories are just flashes in my mind’. Like, those early days when I landed here. Direct from Dubai, boasting work experiences, carrying different types of well prepared CV’s and tons of certificates, as a job hunter here and there through your lands, roamed all the stretches nearby and faraway, alone and aimlessly. Eating meager food, mere few dates and qubboos.. Some of the guys I met had asked me and pointed out simply, what was that belated me to come to Qatar. When we hunt, we must hunt for best, right. Not to be satisfied with what we would be getting just in random. Till I get a sure place in relatively a good firm, I continued the hunting. That’s how I am here now.
The souqs are Here in Doha always busy, people rush like bees. You will be addicted to ‘oud’ perfumes and you can’t escape from to anywhere around. Many other scenes you watch there are just nothing to it. If you compare this with the souqs in Deira Dubai, both are very similar and both still cling to the traditional touch. The scenes are same here also. The scenes of Qatari locals, in their best pure white Traditional Dress ‘Qantooras’ with robes crowning the head scarf, are always seen on signals waiting for green, sitting edgily in their luxury high class cars.
Saaliya, Shahaniya, alkhor, sanayia villages like in Kerala, had we some guys been a part of Saaliya
Those little birds come and hop on Electricity Power lines don’t have that seriousness as we have. Are they not nervous! Little birds, those change one line to other. They give me a painful feeling of sheer missing, as I was back at home, where I had not ever gazed at such birds. Perhaps, I hadn’t noted them for a while. But they were there. Some nights, during full moon especially, thinking nothing, sitting for nothing – was seemingly like romancing. That habit was being developed and now is intrigued into my very psyche. In deserts, you might have rare scenes to watch but they will be odd and precious.
Hear this. In our villa premise, we didn’t bring them, however some cute cats and dogs are occupied. We didn’t kick them out but waited. Gradually we owned them just to become owners of some. We the Arab - Malayalis own a date palm tree also Now she is matured, it’s blooming season for her. Though we lose a lot as expatriates, this nice palm tree and dates are ours.

In Saaliya village, big palm gardens are there, beside the military camp establishments there. Palms grow in abundance, only in highly arid region of the world, where nearly half the year is so hot. So there is nothing peculiar in it, as one odd palm tree grown up in our villa too. That apart, now the place is occupied with numerous Arab villas mushrooming, where I had met many of Malayali driver folks. I realized their miseries, a life never filled with pleasure to the least, living for getting trifles as salaries ranging from QR 600 – 800. I would be able to say now, thinking of them and comparing, that I am posh to use Hummers, Land Cruisers and high end luxury cars just because of my nature of job.
Majority of us are office working class. So to say, Fridays are the mirages that we long for. On the day, we would have gone anyhow the main centre Doha. Millions of friendships (Millions better, no need to count how many, use it literally) are regularly refreshed in that way, like the rain washes the dirt away.
The Fridays in desert mosques, especially in Saaliya Mosque, pump spirituality into us. Don’t know from where it comes. The locals are the blessed rich people, as they show off. The well groomed Arab crowd dressed in pure white qanthoora, spread sweetest perfume of oud. We could view lots of mesmerizing scenes around the mosques. There are cars, the crowd, which include nice looking some very old Arabs in walking sticks. They are a generation who snuggled in luxuries, palatial big houses, supposedly now spending the end part of their life with kiths and kin of them.
Old age homes or special care centres are not in practice in Qatar. Reports have it from all other GCC countries, the narrations on moods of Fridays always seem to be alike and typical. They are there, who work in big firms as senior executives to those who run small groceries, and all are curious about the weekend activities. Wherever you go, check the cafeterias, you could see our people, malayalees.
If you go Doha, or Al Athiya Market in Sanaiya, you might wonder to see crowds in some maidens. They are huge enough or more that for big conferences. Mainly all these expatriates are coming out for a sigh of relief, away from all strife of tough 6 days works plus overtime jobs in 50 degree Celsius.
The Karwa taxis and Karwa public transport buses running fast on Doha roads carrying these crowds. They have hardly any agendas for discussion; almost no matters of discussions for such weekly get together. They walk around, in a relaxed manner sipping a glass of tea and eating samosas… all they need is just forget the hectic works that the past week they had. They share their worries; low salary and high expenditures conflicts. Also how to meet their needs within the low budgets are discussed there. Some guys still are there shouting screaming like in their mobile talks.
Anyhow, the small ‘thattukada’ guys celebrate their business on that day. Yes, like in our metros and towns, you could see our favourite thattukadas in Sanaiya. No boards or big ads. But the money they make is lot. Big riches might be surpassed. Right of the main way, in 16 Ismail, left side in 36, near Metro Company, there is Azeez, it goes… People say, for those who come for masjid / mahal collections, this place is like a kitty. And that is the very address of this busy place to the outside world.
Sanaiya is similar to our tiny remote villages. It gives purely such an impression. It is exposed to the impact of high temperature during summer and of course the very cold windy climate during winter. Climate wise, nothing you could expect in a mild or moderate grade. Added to it, the smog from Mesayid sand heaps which is a hellish treat in Sanaiya. Yet this difference of Sanaiya overrides the minds, say, created an ecstasy like. May be these typical surroundings would have tempted malayalis in Sanaiya to wear their own classy dress – the ‘Mundu’.
One or two decades back, these guys might be rejoicing back home their teens and early years of youthfulness, spending the Riyals sent by their elder members working here. With lots of well kept dreams about Qatar, they arrived here dressed in a gentle manner, in nice shirts and tucked in pants. As they get jobs here in these remote districts, they make out that adhere on such modern dresses are in vain, rather they once again burrow into old Keralite mundu dress. They recognize and reinstate what they were in the past, in the home town. You would like it or not, the past perhaps would become pathetically a ubiquitous statement, in fashions and fabric, as it is seen now here.
Let us view back to Mesayed, where sand heaps are seen around everywhere, some where it’s heaped up but flat and spread, or else hill like. In the darkness of night, the flood lights of burning pits from the oil fields illuminates the places and the sands turn red – nice views. The fluctuations in temperature keep the hissing sand storms lasting for days. Two ends of temperature are experienced truly here – Chilly winter and the very scorching as that in a melting pot. As it was indeed predestined, expats live and work here in these climates.
It’s been too late. So much it’s delayed. The labourers went to Doha and to Al Athiya Market are now on their way back to their camps. All of them are carrying shopper bags, some are small, and some are big as if huge luggage.
Thus is the end of one Friday, but just to come another, though in deserts it’s akin to a mirage that expats wait for.
Translated by:
Abdussamad. k.m
2010, ജൂലൈ 29, വ്യാഴാഴ്‌ച
ഖത്തറിലെ ഈന്തപ്പന മരങ്ങള്‍..
കഷ്ടപ്പാടുകളുടെ മുള്‍ക്കിരീടം ചൂടിയ പ്രവാസിയുടെ മേല്‍ ദുബായിയുടെ ശക്തമായ പിടി അയയുമ്പോളൊക്കെയും അത്താണിയാകാന്‍ തൊട്ടടുത്ത രാജ്യമായ ഖത്തറുണ്ടായിരുന്നു..ചെറുതെങ്കി ലും സമ്പന്നമീരാജ്യം..എത്ര ആളുകളാ ഖത്തറില്‍ പോയി നന്നായത് എന്നിട്ടവര്‍ അടക്കം പറയും "നല്ല ബാര്‍ക്കത്തുള്ള പൈസയാ ഖത്തറിലെന്നു"... ഖത്തറിനും ഇവിടുത്തെ റിയാലിനും അത്തറിന്റെ പരിമളമുന്ടെന്നു ഈയിടെ ആരോ പറഞ്ഞത് പോലെ...
അക്ഷയ പാത്രംപോലെ എന്നും നിറഞ്ഞിരിക്കുന്ന പ്രകൃതി വാതകത്തിന്റെയും പെട്രോളിയത്തിന്റെയും നിറസ്രോതസ്സുകള്‍ വിദ്യാഭ്യാസവും ഒപ്പം കായികവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഈ രാജ്യം തൊട്ടടുത്ത രാജ്യമായ സൗദിയുടെ മക്ക പുണ്യ ഭൂമിയില്‍ നിന്ന് തഴുകിയെത്തുന്ന കുളിര്‍കാറ്റേറ്റ് പ്രഭയാര്‍ന്നു നില്‍ക്കുന്നു.
ഖത്തറിന്റെ ദഫ്നയും ഇന്നാകെ മാറിയിരിക്കുന്നു എവിടെ പോയി ആ നരച്ച കെട്ടിടങ്ങള്‍ ജവുപടകള്‍ .. എങ്ങും അംബര ചുംബികളായ കെട്ടിടങ്ങള്‍ പുത്തന്‍ ട്രാഫിക്ക് സംവിധാനങ്ങളോടെയുള്ള റോഡുകള്‍ വിശാലമായ ഷോപ്പിംഗ് സമുച്ചയങ്ങള്‍.. തിലകക്കുറിയായി പൂര്‍ത്തിയായി വരുന്ന പേള്‍ഖത്തറും. പിന്നെ അന്താരാഷ്ട്രാ നിലവാരമുള്ള എയര്‍ പോര്‍ട്ടും ഇന്‍ഡോര്‍ ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങളും.. ദഫ്നയുടെ കോര്‍ണിഷ് എന്നും അശാന്തമായ ഒരു പ്രവാസിയുടെ മനസ്സ് തണുപ്പിക്കുന്നു.. ഈ കടല്‍ തീരത്തെ ചുവന്ന സായംസന്ധ്യകള്‍ നെഞ്ചിലേറ്റിയ മനുഷ്യര്‍ ഇവിടെ മരബെഞ്ചില്‍ കടലില്‍ ഇരുട്ട് പരക്കുവോളം ചക്രവാളസീമയിലേക്ക് കണ്ണ് നട്ടിരിക്കുന്നു..
ചെറുതെങ്കിലും ഖത്തര്‍ നീ എത്ര ധന്യ .. ഇവിടെ എത്തിപ്പെട്ടതില്‍ ഞങ്ങളും... എല്ലാം സ്മൃതികളിലുണ്ട് ഇന്നലെയെന്നപോലെ.. ദുബായിലെ ദീര്ഘകാലത്തെ പരിചയ സമ്പന്നതയില്‍ ഒരു വിസിറ്റ് വിസയില്‍ തനിച്ചു ഖത്തറില്‍ കുറെ ബയോഡാറ്റകളുമായി വന്നിറങ്ങിയതും പരസഹായമില്ലാതെ ഈ തെരുവുകളില്‍ സി.വി യുമായി അലഞ്ഞതും കുറെ ഏറെ ദിവസങ്ങള്‍ ഖത്തര്‍ ഗവണ്‍മെന്റ് സബ്സിഡി കൊടുക്കുന്ന മരുഭൂമിയുടെ നിറവും കാരുണ്യവുമാര്‍ന്ന കുബ്ബൂസപ്പവും ഈന്തപ്പഴവുമായി കഴിഞ്ഞതും.. ചെല്ലുന്നിടത്ത് നിന്നെല്ലാം "എന്താ മോനെ ഇത്രേം വൈകിയേ ഖത്തറിലെത്താന്‍".. എന്ന് ഞാന്‍ കേട്ട ആരുടെയൊക്കെയോ ആ നേര്‍ത്ത മര്‍മ്മരവും... ഒരുള്‍വിളി പോലെ പിന്നെയും നല്ലത് തിരഞ്ഞു നടന്നതും.. ഒടുവില്‍ ശാപമോക്ഷം കിട്ടിയ അഹല്യയായ് ഒരു നല്ല കമ്പനിയില്‍ എത്തിപ്പെട്ടതും ..
ദോഹയിലെ മാര്‍ക്കറ്റുകള്‍ എപ്പോഴും തിരക്കേറിയതാണ്. ഊദിന്റെ മണംവമിക്കുന്ന ദോഹ ട്രഡീഷ്ണല്‍ സൂഖില്‍കൂടി ഒരു ഒറ്റ നടത്തം കൊണ്ട് കൊതിതീരാത്ത മനോഹര കാഴ്ചകള്‍ ചെറുതെങ്കിലും എല്ലാ അര്‍ത്ഥത്തിലും സമ്പന്നമാണല്ലോ ഈ രാജ്യം.. ദുബായിയുടെ ദേരയെ ഓര്‍മ്മിപ്പിക്കുന്ന ഇവിടുത്തെ ദോഹയില്‍ തദ്ദേശിയരായ അറബികളുടെ നിറ സാന്നിദ്ധ്യമുണ്ട് .. തലയില്‍ രണ്ടറ്റവും ഞാന്നു കിടക്കുന്ന കറുത്ത അകാലും തൂവെള്ള ശിരോവസ്ത്രവും അണിഞ്ഞ് അവര്‍ വിലയേറിയ വണ്ടിയില്‍ സിഗ്നല്‍ കാത്തു കിടക്കുന്നത് കാണാം..
നമ്മുടെ നാടന്‍ ഗ്രാമ വിശുദ്ധിയുള്ള സ്ഥലങ്ങളുമുണ്ട് ഖത്തറില്‍..ഒരു പക്ഷെ അതാണ് കൂടുതലും എന്ന് പറയുന്നതാണ് ശരി.. .സഅലിയ, ശഹാനിയ, അല്‍ഖോര്‍, മിസായിദ് , സനാഇഅ... നാട്ടുകാരുടെ സൂപര്‍ മാര്‍ക്കെറ്റും മറ്റു ചില ചില്ലറക്കടകളമുള്ള
സഅലിയ ഗ്രാമത്തിന്റെ ഭാഗമായിരുന്നല്ലോ ഞങ്ങള്‍ കുറച്ചാളുകള്‍.
നാടിന്റെ ഓര്‍മ്മകള്‍ കൊണ്ട് തന്നു തരുന്ന ട്രാന്‍സ്ഫോര്‍മറുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ വൈദ്യുത കമ്പിയില്‍ വന്നിരിക്കുന്ന പക്ഷികളും.. ചന്ദ്രനുദിക്കുന്ന രാത്രികളില്‍ അകലെ മണലാരണ്യത്തില്‍ കാഴ്ച്ചകള്‍ക്കുമപ്പുറം നോക്കി നിലാവത്ത് വെറുതെ ഇരിക്കുന്നതും ഒരൊഴിയാബാധപോലെ ഈ അറബ്ഗ്രാമത്തെ ഇഷ്ടപ്പെടാന്‍ കാരണം ഏറെ ഉണ്ടല്ലോ....
ഞങ്ങളുടെ വില്ലയുടെ കോമ്പൌണ്ടില്‍ എവിടെനിന്നോ വന്നെത്തിയ ഒരു നായയും കുറെ പൂച്ചകളും പിന്നെ കാലപ്രയാണത്തില്‍ അറബി ഉടമ ഇല്ലാതെ ഞങ്ങളുടെ സ്വന്തമായി മാറിയ ഒരീന്തപ്പനമരവുമുണ്ട് ഇപ്പോഴാ മരത്തില്‍ മഞ്ഞയും ചുവപ്പും കലര്‍ന്ന നിറത്തില്‍ ഈന്തപ്പഴക്കുലകള്‍ വിളഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ സ്വന്തമായി ഒരീന്തപ്പനയുള്ള ഒരറബിമാലയാളിയായി ഞങ്ങള്‍ മാറുകയും കുലയില്‍ നിന്നൊരീന്തപ്പഴം അടര്‍ത്തിതിന്ന് ശരിക്കും പാകമായില്ല അല്ലെ എന്ന് അധികാരത്തോടെ ഒരു കമന്റും...
സഅലിയഗ്രാമത്തില്‍ ഈന്തപ്പനതോട്ടങ്ങള്‍ തന്നെയുണ്ട്.. മരുഭൂമിയിലെ തീക്കാറ്റിന്റെ ആശ്ലേഷവും കാത്തു കിടക്കുന്ന പനമരങ്ങള്‍.. അവയുടെ മറപറ്റി മിലിട്ടറി കേമ്പുകള്‍... അറബികളുടെ അസംഖ്യം വീടുകള്‍.. അവിടെയെല്ലാം ഡ്രൈവര്‍ ജോലി ചെയ്യുന്ന മലയാളികള്‍.. വെറും അഞ്ഞൂറും അറുനൂറും റിയാല്‍ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന അകുലതകള്‍ അവരുടെ മുഖങ്ങളിലുണ്ട് നല്ല ഒരു വിസകിട്ടണമെങ്കില്‍ നാട്ടിലെ ലക്ഷം കൊടുക്കേണ്ടിവരും അവരെ കാണുമ്പോഴെല്ലാം സ്വാന്തനമായി ഈ വാക്കുകള്‍ ഞാനുരുവിടും...
"എന്താ ഒരു പത്രാസ് വിലയേറിയ ഹമ്മര്‍, ലാന്റുക്രൂസര്‍, ജിഎംസി വണ്ടികളുടെ അമരക്കാരന്‍".
ഞങ്ങളിലേറയും കമ്പനിയിലും മറ്റും ജോലി ചെയ്യുന്നവരാണ്..ചൊവ്വയും ബുധനും വ്യാഴവുമെല്ലാം ജോലി ഭാരങ്ങളുടെ ചുഴലിയില്‍ പെട്ടുഴലുമ്പോള്‍ വെള്ളിയാഴ്‌ചകള്‍ മരുഭൂമിയിലെ മഴ കണക്കെ പെയ്തിറങ്ങുന്നു...ആ മഴ നനഞ്ഞു ആളുകള്‍ ദോഹയിലെക്കും മറ്റു സൗഹൃദങ്ങളിലേക്കും പ്രയാണമാരംഭിക്കുന്നു...

മരുഭൂമിയിലെ വെള്ളിയാഴ്‌ചകളില്‍ ഞങ്ങള്‍ക്ക് പ്രത്യേക ആത്മീയ പരിവേഷമുണ്ടാകാറുണ്ട്. ഒരു പക്ഷെ ഒരറബി ഗ്രാമത്തിന്റെ സ്വാധീനവും പരിമളവുമുണ്ടതിന്. ഊദിന്റെയും മുന്തിയ ഇനം അത്തറിന്റെയും സുഗന്ധവുമായി സഅലിയാപ്പള്ളികള്‍ അറബികളെകൊണ്ട് നിറയുന്നു.. മസ്ജിദിനു ചുറ്റും അവരുടെ വണ്ടികള്‍ നേരെത്തെ വന്ന് പാര്‍ക്ക് ചെയ്യുന്നത് കാണാം കൂട്ടത്തില്‍ പഴയ തലമുറയുടെ കാരുണ്യമാര്‍ന്ന മുഖവുമായി അറബി ഉപ്പാപ്പമാരുമുണ്ടാകും കണ്ണ് ശരിക്കും കാണാത്ത അവരെയും താങ്ങിപ്പിടിച്ചു പേരമക്കള്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നത് കാണാം..
സുകൃതം ചെയ്ത ജന്മങ്ങള്‍..ഒരു തലമുറ മുഴുവനും സ്നിഗ്ദ്ധമായ തലോടലേറ്റ്..ജീവിത സായന്തനത്തില്‍ മക്കളോടും പേരമക്കളോടുമോന്നിച്ച്...ഒരേ വീട്ടില്‍..! ഇവിടെ ശിഥിലമായ കൂട്ടുകുടുംബങ്ങളെവിടെ ? ഇവിടെ സങ്കുചിതത്വത്തിന്റെ വൃദ്ധ സദനങ്ങളെവിടെ..?

മറ്റേത് ഗള്‍ഫ് നാടും പോലെ തന്നെ ഖത്തറിലെ വെള്ളിയാഴ്ച വിശേഷങ്ങളും പറഞ്ഞാല്‍ തീരില്ലല്ലോ.. ഈ ദിവസത്തിന്റെ കച്ചവടതോതും വ്യാപ്തിയും അളന്ന് ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ തയ്യാറാക്കുന്ന വലിയ വ്യാപാരികള്‍ മുതല്‍ സനായിഅയിലെ തട്ട് കടക്കാര്‍വരെ വെള്ളിയാഴ്ചകളുടെ ചാക്രിക ചലനങ്ങള്‍ക്ക് വേണ്ടി കാതോര്‍ക്കുന്നു.. ഇന്റസ്ട്രിയല്‍ ഗ്രാമമായ ഇവിടെയാണ് കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഏറെ ഉള്ളത് അടുത്തടുത്തായി നമ്മുടെ നാട്ടുകാരുടെ ചെറുകടകളും സൂപര്‍, ഹൈപര്‍ മാര്‍ക്കറ്റുളുമുണ്ട്..
ദോഹയിലും സനാഇഅയിലെ അല്‍അത്തിയ മാര്‍ക്കറ്റിലുമാണ് പ്രധാനമായും തൊഴിലാളികളുടെ വെള്ളിയാഴ്ച സമ്മേളനങ്ങള്‍ നടക്കുന്നത്. ശുഷ്കവും പരുഷവുമായ മരുഭൂമിയുടെ ജീവിത ചുറ്റുപാടുകളില്‍ നിന്നാണവര്‍ വെള്ളിയാഴ്ചയുടെ മരീചിക തേടി എത്തുന്നത്..... ഗവണ്‍മെന്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസായ കര്‍വ്വ ബസ്സും ടാക്സികളും ഈ അവസരം മുതലെടുത്ത് തിക്കിത്തിരക്കി റോഡുകളില്‍ മുരണ്ടു പായുന്നത് കാണാം
അപ്പോഴും വ്യക്തമായ അജണ്ടകളില്ലാതെ സമ്മേളനത്തിനെത്തിയവര്‍ ചിന്നം പിന്നം നടക്കുന്നതും ഓരോ സമൂസയും ചായയുമായി കൂട്ടംകൂടി ഇരുന്ന് സൊറ പറയുന്നതും കാണാം ഏറി വരുന്ന ജീവിതച്ചിലവും അപര്യാപ്തമായ വേതനവും അവരുടെ ചൂടുള്ള ചര്‍ച്ചകളിലുണ്ട്. .മറ്റുചിലര്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ അലറി വിളിച്ചുകൊണ്ട് നടന്നു പോകുന്നു.. ...തട്ടുകടക്കാരാവട്ടെ ചൂട്ചായയും പലഹാരങ്ങളുമായി സമ്മേളനങ്ങള്‍ കൊഴുപ്പിക്കുന്നു...
ഖത്തറിലും തട്ട് കടകളോ..? അതെ സനാഇഅയിലെ തട്ട് കടകളില്‍ മലയാളികളുണ്ട് .. ഈ കടകള്‍ക്ക് ബോര്‍ഡോ പരസ്യമോ ഇല്ല മുഖ്യവീഥികളില്‍ നിന്നൊഴിഞ്ഞു ഗലികളില്‍ ഇവരുടെ സജീവസാന്നിധ്യമുണ്ട് മെയിന്‍ റോഡിനു വലത്തു പതിനാറില്‍ ഇസ്മായില്‍ .. ഇടത്ത് മുപ്പത്താറില്‍ മേട്രോകമ്പനിക്കടുത്ത് അസീസ് ... അവരിങ്ങിനെ അറിയപ്പെടുന്നു.. നാട്ടില്‍ നിന്ന് പള്ളിപ്പിരിവിനും മറ്റുമെത്തുന്നവര്‍ക്ക് ഇവിടം ഒരു 'ചാകര'യാണെന്നാണ് പുറംലോകമറിയുന്നത്! ....
നമ്മുടെ ഒരുള്‍നാടന്‍ ഗ്രാമത്തെ ഓര്‍മ്മിപ്പിക്കുന്നു സനാഇഅ.. തുറസ്സായ സ്ഥലമായതിനാല്‍ വേനലില്‍ തീ തുപ്പുന്ന ചൂടും ശൈത്യകാലത്ത് കീറി മുറിക്കുന്ന തണുപ്പുമുള്ള സനാഇഅ... കാലാവസ്ഥാവ്യതിയാനങ്ങളില്‍ മിസായിദിലെ മണല്‍മലകളില്‍ നിന്ന് വീശിയെത്തുന്ന ശക്തമായ പൊടിക്കാറ്റും ഇവിടെ മനുഷ്യജീവിതം ദുസ്സഹമാക്കുന്നു.. തികച്ചും വെത്യസ്ഥമായ ഈ ചുറ്റുപാട് തരുണ ഹൃദയങ്ങളെ വല്ലാതെ മെതിച്ചുകളയുന്നു... ഇവിടെ മലയാളികള്‍ തരം കിട്ടുമ്പോഴോക്കെയും കൈലിയുടുത്ത് മടക്കിക്കുത്തി നടക്കുന്നു..
ഒരിക്കലിവര്‍ ഗള്‍ഫില്‍ നിന്നെത്തിയ പണത്തില്‍ നാട്ടില്‍ സുഭിക്ഷമായി കഴിഞ്ഞവരായിരുന്നു.. സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളുമായി ഇന്‍ ചെയ്ത ഷര്‍ട്ടും പെന്റുമിട്ട് ഇവിടെ എത്തിപ്പെട്ടവരാണ്... കാലാന്തരത്തില്‍ ഒന്നും മറ്റോന്നിനധീതമല്ലെന്ന് തിരിച്ചറിയുമ്പോള്‍ ഭൂതകാലത്തിന്റെ മുദ്രകള്‍ പതിഞ്ഞ ലുങ്കിയിലേക്ക് തന്നെ അവര്‍ പതിയെ ഉള്‍വലിയുന്നു...

സനാഇഅക്കുമപ്പുറം മിസായിദിലെ വിജനമായ മരുഭൂമിയില്‍ മണല്‍മലകളുണ്ട് ഉയരത്തിലും പരപ്പിലും നിറഞ്ഞു കിടക്കുന്ന മലകള്‍.. രാത്രികളില്‍ എണ്ണ ശുദ്ധീകരണശാലയുടെ ബേണിംഗ്പിറ്റില്‍ നിന്നുള്ള വെളിച്ചമേറ്റ് ഈ മണല്ക്കാടുകള്‍ ചുവന്ന് തുടുക്കുന്നു...ഊഷ്മാവിന്റെ കയറ്റിറക്കങ്ങളില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന കാറ്റിന്റെ ഇരമ്പം ... മരം കോച്ചുന്ന തണുപ്പും തിളച്ചുമറിയുന്ന ചൂടും... ഒരു നിയോഗംപോലെ ഇവിടെയും പ്രവാസികളാക്കപ്പെട്ടവര്‍ ജോലി ചെയ്യുന്നു..
സമയം ഏറെ വൈകിയിരിക്കുന്നു ദോഹയിലെക്കും അല്‍അത്തിയ മാര്‍ക്കെറ്റിലേക്കും പുറപ്പെട്ട തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങിയിരിക്കുന്നു... നാട്ടിലേ ക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ അവര്‍ വാങ്ങിക്കൂട്ടിയ കെട്ടുകള്‍ ടാക്സിയില്‍ നിന്നും ബസ്സില്‍ നിന്നുമായി ഇറക്കുന്നത് കാണാം
ഒരു വെള്ളിയാഴ്‌ചകൂടി ഇവിടെ എരിഞ്ഞടങ്ങുമ്പോള്‍ വീണ്ടുമൊരു വെള്ളിയാഴ്ച മരുഭൂമിയിലെ മരീചികയായി അകലെ...
ഒരു വെള്ളിയാഴ്‌ചകൂടി ഇവിടെ എരിഞ്ഞടങ്ങുമ്പോള്‍ വീണ്ടുമൊരു വെള്ളിയാഴ്ച മരുഭൂമിയിലെ മരീചികയായി അകലെ...
2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച
ഓര്‍മ്മയിലൊരു ദുബായ് ശ്മശാനം
പ്രവാസ സ്മൃതികള്‍)
ഇത് ദുബായ് ഖിസൈസിലെ ശവദാഹം നടക്കുന്ന ഒരു ശ്മശാനം
തൊട്ടടുത്തുതന്നെ ഒരു ഖബര്‍സ്ഥാനും.....
ഇവിടെ ആത്മാക്കളുണ്ട് കാലാകാലങ്ങളായി ഇവിടെ ജീവിതം
ഹോമിച്ചു മരിച്ച കുറെ മനുഷ്യരുടെ......
പിന്നെ കയ്യിലുള്ളതെല്ലാം വിറ്റു പെറുക്കി ഒരു വിസിറ്റ് വിസയില്‍
സ്വപ്നങ്ങളുടെ വിവിധങ്ങളായ കറുത്ത ബാഗും സ്വൂട്ട്കേയ്സുകളുമായി ഇവിടെ എത്തി ജോലി തേടി അലഞ്ഞ് എവിടെയുമെത്താതെ ജീവിതത്തിനും മരണത്തിനു മിടയിലുള്ള നൂല്‍പാലത്തിലൂടെ തിരിച്ചു പോയവര്‍...
അവരീ ശ്മശാനത്തിലുണ്ട്!... അല്ലെങ്കില്‍ .അവരുടെ ആത്മാവുകള്‍ ഇവിടെ സംസ്കരിക്കപ്പെടുന്നു !.....കൂടെ മോഹങ്ങളും സ്വപ്നങ്ങളും.....
ശരീരം മാത്രമായിഅവര്‍ നാട്ടിലേക്ക് തിരിച്ചു പോകുന്നു !...
നിറപ്പകിട്ടുകളുടെ നഗരമേ ......
ഒരു വിസിറ്റ് വിസക്കാരന്‍റെ സ്വപ്നത്തിലെ നിധി കുംഭവും -
അത്താണി യാക്കപ്പെട്ടവന്‍റെ ആശയുമഭിലാഷവും ആയിരുന്നുവല്ലോ നീ ..
എന്നിട്ടുമെന്നെന്നും ദു:ഖിക്കുവാന്‍ മാത്രമല്ലോ ഞങ്ങളില്‍ ചിലര്‍...
ഓര്‍മ്മകളിലെ ദുബായ് ശ്മശാനത്തിന് ഒരു ജനുവരിയുടെ തണുപ്പായിരുന്നു ... കോട മഞ്ഞു ചേക്കേറിയ നാടും നഗരവും ......തണുത്തുറഞ്ഞ പ്രഭാതങ്ങളും ഇന്നും അയാളുടെ സ്മൃതികളിലുണ്ട് .....
ഒരു വിധി വൈപരീത്യം പോലെ ശ്മശാനത്തി നടുത്തുള്ള ലേബര്‍
ക്യാമ്പുകളും അഞ്ഞൂറും അറുനൂറും ശമ്പളക്കാരായ തൊഴിലാളികളും അവരുടെ
കുത്തിനിറച്ച വാഗണ്‍ ട്രാജഡി ബസ്സുകളും ....
ദുബായ് ശ്മശാനം ഓര്‍മകളുടെ ഒരു ശവപ്പറമ്പാവുന്നതെങ്ങിനെയെന്ന്
അയാള്‍ വേദന യോടെ ഓര്‍ത്തു.
അന്നൊരു കാലം പ്രവാസ ജീവിതത്തിന്‍റെ പീഡനങ്ങളും കഷ്ടപ്പാടുകളും
ഏറ്റു വാങ്ങി തളര്‍ന്ന രാത്രി ഖിസൈസിലെ ഒരു ബാച്ചിലര്‍ റൂമില്‍ അയാള്‍ ഉറങ്ങുന്നു ..
തണുപ്പ് അരിച്ചിറങ്ങുന്ന വെന്‍ന്റിലേറ്ററും മേലാസകലം മൂടിപ്പുതച്ചു സിനിമ കാണുന്ന രണ്ടു സഹമുറിയന്മാരും സാക്ഷി......രാത്രിയുടെ ഏതോ യാമത്തില്‍ കാലിലേറ്റ തണുത്ത ഒരു സ്പര്‍ശം അയാളെ ഉണര്‍ത്തി ഞെട്ടിപ്പിടഞ്ഞു തൊട്ടടുത്ത ടൈം പീസിലേക്കു നോക്കി ഇല്ലല്ലോ ഡ്യൂട്ടിക്ക് സമയമായില്ലല്ലോ പിന്നെ.....
ഒരുസഹമുറിയന്‍ അടുത്ത്...
"നമ്മുടെ ശശിയേട്ടന്‍ മരിച്ചു".. "ഹോസ്പിറ്റലില്‍ നിന്നു ഫോണ്‍ വന്നു"...
"നമ്മുടെ കെ കെ എസ്" .... മറുപടി യായി കൂട്ടുകാരന്‍ തലയാട്ടുന്നു....
അറിയാതെ ഒരാര്‍ത്തനാദം പുറത്തേക്കുവരുന്നു.. ......
ഒടുവില്‍ മരുഭൂമിയിലെ ചവിട്ടിയരക്കപ്പെട്ട അനേകം കാല്‍പ്പാടുകളില്‍
ഒന്നായി ശശിയേട്ടനും ..
നിദ്ര വിടവാങ്ങിയ ആ തണുത്ത രാത്രി ജനുവരിയുടെ മഞ്ഞു പാളികള്‍
കീറി മുറിച്ചു അസമയം തീര്‍ത്ത വിജനമായ റോഡിലൂടെ ഹോസ്പിറ്റലിലേക്ക് ....
നേരം പുലരുന്നത് വരെ ഹോസ്പിറ്റല്‍ വരാന്തയില്‍ തണുത്തു വിറച്ച്......
എടുക്കാന്‍ മറന്ന ജാക്കറ്റിനെ ക്കുറിച്ചും രോമത്തൊപ്പിയെ ക്കുറിച്ചും അയാള്‍ ഓര്‍ത്തതേയില്ല.
പ്രവാസത്തിന്‍റെ ഈ തുരുത്തില്‍ ഖിസൈസിലെ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ ഡെലിവറിക്കാരനായിരുന്നു ശശിയേട്ടന്‍. തന്‍റെ ജീവിതത്തിന്‍റെ വസന്തവും ശിശിരവും ഇവിടെ അര്‍പ്പിച്ച ഒരു പച്ചയായ മനുഷ്യന്‍..അയാളുടെസ്വകാര്യതയുടെ
മടിക്കുത്തില്‍ കവിതാശകലങ്ങളുണ്ടായിരുന്നു....
കുത്തിക്കുറിപ്പുകളുണ്ടായിരുന്നു....
കാലങ്ങളായി തുടരുന്ന മാറ്റമില്ലാത്ത ശമ്പള വ്യവസ്ഥയും ഓവര്‍ ടൈം
കിട്ടാതെ നീണ്ടു നീണ്ടു പോകുന്ന ഡ്യൂട്ടിയും അദ്ദേഹത്തിന്റെ സ്വകാര്യ ദു:ഖങ്ങ ളിലുണ്ട്...
ഖിസൈസിലെ അറബി വില്ലകളുടെ പിന്നാമ്പുറങ്ങളില്‍ കെഎഫ്സിയും പിസ്സയും
തിന്നു തടിച്ചു ചീര്‍ത്ത പൂച്ചകളെ പറ്റി ശശിയേട്ടന്‍ പറയും:
"എന്നിട്ടവ കുറുക്കനെയും പട്ടിയെയും പേടിക്കാതെ ദിവസങ്ങളുടെ
സിംഹഭാഗവും ഉറങ്ങിത്തീര്‍ക്കും... അടുത്ത ജന്മം ഒരു ദുബായ്പ്പൂച്ചയായി ജനിച്ചെങ്കില്‍....!"
ആകുലതകളുടെ നഗരത്തില്‍ രോഗ മുക്തമാല്ലാത്ത തന്‍റെ ശരീരവുമായി
ഒരു തിരിച്ചു പോക്കിന്‍റെ വക്കിലായിരുന്നു അയാള്‍.....ഒടുവില്‍ ഒരു ഹാര്‍ട്ട്
അറ്റാക്കില്‍ മുഴുമിക്കാനാവാതെ പോയ അയാളുടെ സ്വപ്നങ്ങളും മോഹങ്ങളും നീര്‍ക്കുമിളകളായി വീണുചിതറി.....
പുലര്‍ച്ചെ മോര്‍ച്ചറിയില്‍ നിന്നു ശശിയേട്ടന്‍റെ മൃതദേഹം പുറത്തേക്ക്....
പിന്നെ ബന്ധുക്കളാരൊക്കെയോ ചേര്‍ന്ന് ഖിസൈസിലെ ശവദാഹം നടക്കുന്ന ശ്മശാനത്തിലേക്ക്.....
ദുബായ് മരുഭൂമിയിലെ ചവിട്ടിയരക്കപ്പെട്ട അനേകം കാല്‍പ്പാടുകളില്‍
ഒന്നായി ശശിയേട്ടനും.....
"നിങ്ങള്‍ക്കറിയാമോ എത്രയും കുറച്ചു നേരമാണ് നമ്മളിവിടെ തങ്ങുന്നത്"..
"പിരിഞ്ഞാല്‍ പിന്നീടൊരിക്കലും തിരിച്ചു വരാത്തവരായി "..........
(അറബികവി. ഉമര്‍ഖയാം )
ഇവിടെ ആത്മാക്കളുണ്ട് കാലാകാലങ്ങളായി ഇവിടെ ജീവിതമര്‍പ്പിച്ച സാധാരണക്കാര്‍.... നാട്ടില്‍ കടം പിടിച്ച് ആത്മഹത്യ ചെയ്ത രാജന്‍.., രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയില്‍ റോഡു കവര്‍ന്നെടുത്ത ചന്ദ്രന്‍.....
സ്മശാനത്തി നടുത്തായി ഒരു വയസ്സന്‍ ഈന്തപ്പനമരമുണ്ട്... ഉണങ്ങി ഒടിഞ്ഞുതൂങ്ങിയ ഈന്തോലയില്‍ പേരറിയാത്ത രണ്ടു മരുപ്പക്ഷികള്‍ വന്നിരിക്കുന്നു....
അവയുടെ കണ്ണിലൂടെ അയാള്‍ ബലിക്കാക്കകളെ കണ്ടു...കാണെ കാണെ
അത് പെരുകി പനമരം നിറയെ കാക്കകള്‍.....നല്ല പരിചയവുമായി അവ അയാളെ നോക്കി...
അത് ശശിയേട്ടനാവുമോ....രാജന്‍...,ചന്ദ്രന്‍..ഒരു വിസിറ്റ് വിസക്കാരന്‍...
തൊട്ടടുത്ത് തന്നെ ഒരു ഖബര്‍ സ്ഥാനുണ്ട് ....
ദുബായിലെ ദേരാ ശര്‍വ്വാനി മസ്ജിദിന്‍റെ നടപ്പാതകളില്‍ കാലത്ത് കൈ വീശി നടക്കുന്ന അകാലവാര്‍ദ്ധക്ക്യം വന്ന ചെറുപ്പക്കാരുണ്ടായിരുന്നു ദേരാ
ക്ലിനിക്കിലെ കാര്‍ ഡിയോളജി വിഭാഗം ഡോക്ടറുടെ കമ്പ്യൂട്ടര്‍ റജിസ്റ്ററില്‍.... ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ പ്രഭാതങ്ങളുടെ തണുപ്പില്‍ കൈവീശി നടക്കുന്നു ...
അവരിലധികവും ദുബായ് ഗ്രോസറി കളിലും സൂപ്പര്‍ മാര്‍ക്കെറ്റുകളിലും
ജോലി ചെയ്യുന്നവരായിരുന്നു. അവിടെങ്ങളില്‍ ടെന്‍ഷന്‍ ഒഴിഞ്ഞ നേരവും കാലവുമില്ലല്ലോ... കുടും ബങ്ങളുടെ വെറും അത്താണികളാകാന്‍ മാത്രം വിധിക്കെട്ടവര്‍. അവരുടെ മേലാളന്മാര്‍ കേരളത്തില്‍ നിന്നും, , നമ്മുടെ അതേ നാട്ടില്‍ നിന്നും എത്തിയവര്‍തന്നെ.
കമ്പനികളുടെ നിയമങ്ങള്‍ ഇവിടെ അലിഖിതവും ജലരേഖയു മാവുമ്പോള്‍
പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലിയും മരീചിക മാത്രമായ വെള്ളിയായ്ച്ച കളിലെ അവധിയും. രണ്ടും മൂന്നും വര്‍ഷാന്ത്യത്തിലെ ടിക്കെറ്റും, ലീവ് സാലറിയും പോയിട്ട് അവധി ദിനങ്ങളുടെ എണ്ണവും നിഷേധിക്കപ്പെടുന്നു
പാവം തൊഴിലാളികള്‍ കാലത്ത് മുതല്‍ ശരിക്കും വെള്ളം കുടിക്കാതെ
സമയം തെറ്റി ആഹരിച്ചും അവര്‍ അര്‍ദ്ധരാത്രിവരെ ജോലി തുടരുന്നു .. .അവസാനം കട്ടിപ്പൊറോട്ടയും ചിക്കന്‍ ഫ്രയ്യും കുത്തി നിറച്ചു തിന്നു ശരീരം മരവിക്കുന്ന എയര്‍ കണ്ടീഷ്ണറിന്‍റെ തണുപ്പില്‍ ബോധം കെട്ടത് പോലെ കിടന്നുറങ്ങുന്നു.
ഇവിടുത്തെ ഒരിരയായിരുന്നുവല്ലോ ശശിയേട്ടനും....
ദുബായിലെ അസീല്‍ ഗീയും ഫ്രോസന്‍ ഇറച്ചിയും അവരെ പുണ്ണ് വന്നത് പോലെ തടിച്ച വരാക്കി ഇന്ന് അബ്ദുല്ലയില്ല മരിച്ചുപോയി......
ഗള്‍ഫിന്‍റെ രക്തസാക്ഷി.... ഇസ്മായിലും ഖാദറും അബ്ദുല്ലയെപോലെ
ചെറുപ്പമാണ്.. ഒരറ്റാക്ക് കഴിഞ്ഞവര്‍. ഡോക്ടര്‍ പറഞ്ഞത് പ്രകാരം കാലത്ത് കൈ വീശി നടക്കുന്നു....
അപ്പോഴും തൊഴിലാളികള്‍ക്ക് വിറ്റവിസയുടെ പണം കൊണ്ട് തടിച്ചു
ചീര്‍ത്ത മേലാളന്മാര്‍ സഫാരി സ്വ്യൂട്ടുകളുടെ നിറങ്ങളെ കുറിച്ചും നാട്ടില്‍ പുതുതായി ഇറക്കുന്ന ഫോര്‍ച്യുണര്‍ കാറിനെ കുറിച്ചും വാതോരാതെ സംസാരിക്കുന്നു...എല്ലാം പണമായികാണുന്ന ഇക്കൂട്ടര്‍ക്ക് ബന്ധുക്കള്‍പോലും ശത്രുക്കളാവുന്നതെങ്ങിനെ
യെന്നു അയാള്‍ ഖേദത്തോടെ ഓര്‍ത്തു.
ഇതൊരു ശ്മശാനമാണ് ഇവിടെ ദു:ഖിക്കുന്ന....പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന
വ്രണിത ഹൃദയങ്ങള്‍ക്കുള്ള ഖിസൈസ് ശ്മശാനം......
ഇവിടെ ആത്മാക്കളുണ്ട്........

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)